ഇന്ത്യയിൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് എച്ച്. പി. വി. സെർവിക്കൽ കാൻസർ വാക്സിൻ നൽകുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുമുമ്പ്, 9-13 വയസ് വരെയുള്ള സമയമാണ് വാക്സിൻ എടുക്കാനുള്ള ഏറ്റവും മികച്ച സമയം. കാരണം, ഗർഭാശയ കാൻസറിനു കാരണമായ എച്ച്. പി. വി. (ഹ്യൂമൻ പാപ്പിലോമ വൈറസ്) വൈറസ് ഈ വയസ്സിനകം ബാധിക്കാൻ സാധ്യതയില്ല എന്നതുതന്നെ
വിവാഹിതരായ സ്ത്രീകൾക്ക് നേരത്തെതന്നെ എച്ച്. പി. വി. വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ഗൈനക്കോളജിസ്റ്റുമായി കൂടിയാലോചിച്ചതിനു ശേഷം മാത്രമാണ് വാക്സിൻ ഗുണകരമാകുമോ എന്ന് നിശ്ചയിക്കാനാവുക. ഗർഭിണിയായതിനുശേഷം HPV വാക്സിനേഷൻ സ്വീകരിക്കാൻ കഴിയില്ല. ഗര്ഭിണിയാവുന്നതിനു മുൻപേ വാക്സിൻ എടുക്കാൻ പദ്ധതിയുള്ളവർ ശ്രദ്ധിക്കേണ്ടത്, വാക്സിൻ ഷെഡ്യൂൾ മുഴുവനും പൂർത്തിയാക്കാൻ ആറുമാസം വേണമെന്നതാണ്. മുതിർന്ന സ്ത്രീകളിൽ പ്രസവ ശേഷം വാക്സിൻ എടുക്കുന്നത്, വളരെ പ്രയോജനപ്രദമാണ്. പ്രസവത്തിനു ശേഷം വാക്സിൻ പൊതുവെ ഫലപ്രദവും, മുലയൂട്ടുന്ന സമയത്ത് ഇത് വളരെ സുരക്ഷിതവുമാണെന്ന് പഠനങ്ങൾ കാണിക്കുന്നു.